< Back
Kerala

Kerala
ചൂരൽമല ദുരന്തം; കേന്ദ്രസഹായം വൈകുന്നതിനെതിരെ ഒന്നിച്ച് ഭരണ- പ്രതിപക്ഷം, പ്രത്യേക പ്രമേയം പാസാക്കി
|14 Oct 2024 4:28 PM IST
വാദപ്രതിവാദങ്ങളില്ലാതെ വയനാടിനുവേണ്ടി ഇരുപക്ഷവും ഒരുമിച്ച കാഴ്ചയാണ് ഇന്ന് നിയമസഭയിൽ കണ്ടത്
തിരുവനന്തപുരം: വയനാട് ചൂരൽമല ദുരന്തത്തിൽ കേന്ദ്രസഹായം വൈകുന്നതിനെതിരെ നിയമസഭയിൽ ഒന്നിച്ച് ഭരണ- പ്രതിപക്ഷം. കേന്ദ്ര സഹായം ആവശ്യപ്പെട്ട് പ്രത്യേക പ്രമേയം പാസാക്കി. അടിയന്തര സഹായം ഉടൻ ലഭ്യമാക്കണമെന്നും ദുരന്തബാധിതരുടെ കടം എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടാണ് പ്രമേയം. പാർലമെൻ്ററി കാര്യമന്ത്രി എം.ബി രാജേഷാണ് പ്രമേയം അവതരിപ്പിച്ചത്.
വാദപ്രതിവാദങ്ങളില്ലാതെ വയനാടിനുവേണ്ടി ഇരുപക്ഷവും ഒരുമിച്ച കാഴ്ചയാണ് ഇന്ന് നിയമസഭയിൽ കണ്ടത്. എം.ബി രാജേഷ് അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേന സഭ പാസാക്കുകയായിരുന്നു. കേന്ദ്രസഹായം ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയും, പ്രതിപക്ഷനേതാവും മറ്റു എംഎൽഎമാരും പറഞ്ഞു.