< Back
Kerala

Kerala
പള്ളിത്തർക്കം: ഓർത്തഡോക്‌സ് സഭ സുപ്രിംകോടതിയിൽ തടസഹരജി നൽകി
|22 Oct 2024 2:20 PM IST
ആറ് പള്ളികൾ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.
ന്യൂഡൽഹി: ഓർത്തഡോക്‌സ്-യാക്കോബായ സഭാ പള്ളിത്തർക്കം വീണ്ടും സുപ്രിംകോടതിയിലേക്ക്. ഓർത്തഡോക്‌സ് സഭ സുപ്രിംകോടതിയിൽ തടസഹരജി നൽകി. തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ഓർത്തഡോക്‌സ് സഭ ഹരജിയിൽ ആവശ്യപ്പെട്ടു.
ആറ് പള്ളികൾ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ച ഡിവിഷൻ ബെഞ്ച് തീരുമാനത്തിനെതിരെയാണ് അപ്പീൽ നൽകിയത്. ഹൈക്കോടതി വിധി നടപ്പാക്കാൻ സാവകാശം വേണമെന്നാണ് സർക്കാരിന്റെ ആവശ്യം.