പേരാമ്പ്രയില്‍ നടന്ന സംഘര്‍ഷത്തില്‍ നിന്നും Photo-mediaonenews'അവിടെ ഡ്യൂട്ടിയുണ്ടായിരുന്നില്ല, സര്‍വീസില്‍ നിന്നും പുറത്താക്കിയിട്ടുമില്ല': ഷാഫി പറമ്പിലിന്റെ ആരോപണം തള്ളി സിഐ അഭിലാഷ് ഡേവിഡ്
|പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട് സിഐ അഭിലാഷ് ഡേവിഡിനെതിരെ രൂക്ഷവിമര്‍ശനമാണ് ഷാഫി പറമ്പില്‍ എംപി ഉന്നയിച്ചത്.
തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംപിയുടെ ആരോപണം തള്ളി സിഐ അഭിലാഷ് ഡേവിഡ്.
'തനിക്ക് അവിടെയായിരുന്നില്ല ഡ്യൂട്ടി. കറുത്ത ഹെൽമെറ്റ് ധരിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് ഷാഫിയെ മർദിച്ചത്. താൻ ധരിച്ചത് കാക്കി ഹെൽമറ്റാണ്. തന്നെ സര്‍വീസില്‍ നിന്നും പുറത്താക്കിയിട്ടില്ല . സസ്പെൻഷനായിരുന്നുവെന്നും'- അഭിലാഷ് ഡേവിഡ് പറഞ്ഞു.
അതേസമയം അഭിലാഷ് ഡേവിഡിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടില്ലെന്നാണ് ആഭ്യന്തര വകുപ്പും വിശദീകരിക്കുന്നത്. ക്രിമിനൽ സംഘങ്ങളുമായി ബന്ധമുള്ളതായും രഹസ്വാന്വേഷണ റിപ്പോർട്ട് ഉണ്ടായിരുന്നു. അഭിലാഷ് വിശദീകരണം നൽകിയതിന്റെ അടിസ്ഥാനത്തിൽ തിരിച്ചെടുത്തെന്നുമാണ് വിശദീകരണം.
പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട് സിഐ അഭിലാഷ് ഡേവിഡിനെതിരെ രൂക്ഷവിമര്‍ശനമാണ് ഷാഫി പറമ്പില്‍ എംപി ഉന്നയിച്ചത്. അക്രമത്തിന് നേതൃത്വം നൽകിയത് അഭിലാഷ് ഡേവിഡ് എന്ന പൊലീസ് ഗുണ്ടയാണെന്നും മാഫിയ ബന്ധത്തിന്റെ പേരിൽ 2023 ജനുവരി 16ന് സസ്പെൻഷനിൽ പോയ പൊലീസ് ഉദ്യോഗസ്ഥനാണ് ഇയാളെന്നും ഷാഫി ആരോപിച്ചിരുന്നു. പിന്നാലെ ഇയാളെ പിരിച്ചു വിട്ടു എന്ന് വാർത്ത വന്നതാണെന്നും വഞ്ചിയൂർ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെ നിത്യസന്ദർശകനാണ് ഇയാളെന്നും ഷാഫി ആരോപിച്ചിരുന്നു.
watch video report