< Back
Kerala
വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍  ബേപ്പൂർ കോസ്റ്റൽ പൊലീസ് സി.ഐ കസ്റ്റഡിയിൽ
Kerala

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ബേപ്പൂർ കോസ്റ്റൽ പൊലീസ് സി.ഐ കസ്റ്റഡിയിൽ

Web Desk
|
13 Nov 2022 11:10 AM IST

ഭർത്താവ് ജയിലിലായ സമയത്ത് ഭീഷണിപ്പെടുത്തി ബലാംത്സംഗം ചെയ്തെന്ന് പരാതി

കോഴിക്കോട്: വീട്ടമ്മയെ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ സി.ഐ കസ്റ്റഡിയിൽ. ബേപ്പൂർ കോസ്റ്റൽ പൊലീസ് സി.ഐ പി.ആർ.സുനുവിനെയാണ് കസ്റ്റഡിയിലെടുത്തത്. തൃക്കാക്കരയിൽ രജിസ്റ്റർ ചെയ്ത പീഡനകേസിലാണ് നടപടി. പി.ആർ.സുനുവിനെയാണ് പൊലീസ് സ്റ്റേഷനിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്ക് കയറി സമയത്താണ് തൃക്കാരപൊലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ മെയ് മാസത്തിൽ തൃക്കാക്കരയിലെ വീട്ടിൽ വെച്ചും കടവന്ത്രയിൽ വെച്ചും ബലാത്സംഗം ചെയ്തു എന്നാണ് യുവതി നൽകിയ പരാതി. ബേപ്പൂർ കോസ്റ്റൽ സ്റ്റേഷനിലെ സി ഐ സുനുവടക്കം ആറ് പേർക്കെതിരെയാണ് പരാതി നൽകിയത്. യുവതിയുടെ ഭർത്താവ് ഒരു കേസിൽ ജയിലിലാണ്. ഇതിന് ശേഷം ഭീഷണിപ്പെടുത്തി കൂട്ടം ചേർന്ന് ബലാത്സംഗം ചെയ്തെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് യുവതി തൃക്കാക്കര സ്റ്റേഷനിൽ പരാതി നൽകിയത്. പോലീസിൽ പരാതി നൽകരുതെന്ന് ഭീഷണിപ്പെടുത്തിയെന്ന് യുവതി മൊഴി നൽകി.. തുടർന്നാണ് തൃക്കാക്കര പൊലീസ് അന്വേഷണം നടത്തുകയും അറസ്റ്റിലേക്ക് നീങ്ങുകയും ചെയ്തത്.

സുനുവിനെയുമായി പൊലീസ് തൃക്കാക്കരയിലേക്ക് പോയിട്ടുണ്ട്.ചോദ്യം ചെയ്യലിന് ശേഷമാകും അറസ്റ്റ് അടക്കമുള്ള മറ്റ് നടപടികളിലേക്ക് നീങ്ങുക.

Similar Posts