< Back
Kerala
ഗർഭിണിയായ യുവതിയെ മർദ്ദിച്ച സംഭവം; പ്രതികരണവുമായി സിഐ പ്രതാപചന്ദ്രൻ; ദൃശ്യങ്ങള്‍ പുറത്തുവിട്ടു
Kerala

ഗർഭിണിയായ യുവതിയെ മർദ്ദിച്ച സംഭവം; പ്രതികരണവുമായി സിഐ പ്രതാപചന്ദ്രൻ; ദൃശ്യങ്ങള്‍ പുറത്തുവിട്ടു

Web Desk
|
18 Dec 2025 10:26 PM IST

കൈക്കുഞ്ഞുങ്ങളെ താഴെ എറിയാൻ ശ്രമിച്ചുവെന്നും പ്രതാപചന്ദ്രൻ പറഞ്ഞു

കൊച്ചി: ഗർഭിണിയായ യുവതിയെ മർദിച്ച സംഭവത്തിൽ പ്രതികരണവുമായി ആരോപണ വിധേയനായ സിഐ പ്രതാപചന്ദ്രൻ. കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കൈക്കുഞ്ഞുങ്ങളെ താഴെ എറിയാൻ ശ്രമിച്ചുവെന്നും പ്രതാപചന്ദ്രൻ പറഞ്ഞു.

വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു. സ്റ്റേഷനിൽ അതിക്രമിച്ച് കയറി അക്രമം തുടർന്നതോടെയാണ് പ്രതികരിച്ചത്. ഇത് സംബന്ധിച്ച ദൃശ്യങ്ങള്‍ സിഐ പ്രതാപചന്ദ്രന്‍ പുറത്ത് വിട്ടു. കുഞ്ഞുങ്ങളുമായി സ്റ്റേഷനിലേക്ക് വന്ന് പ്രതിഷേധിക്കുന്ന ഷൈമോളാണ് ദൃശ്യത്തിലുളളത്. ഇവർ കരഞ്ഞ് ബഹളം വെക്കുന്നതാണ് ദൃശ്യങ്ങള്‍. കസ്റ്റഡിയെലെടുത്ത ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് ഷൈമോൾ എത്തിയത്. ബഹളം വെക്കുന്ന ഷൈമിയെ വനിതാപൊലീസുകാര്‍ പുറത്തേക്ക് കൊണ്ടുവരുന്നതും ദൃശ്യങ്ങളില്‍ കാണാം. തന്‍റെ ഭാഗം ന്യായീകരിക്കാനാണ് ആരോപണ വിധേയനായ എസ്എച്ച്ഒ പ്രതാപചന്ദ്രന്‍ വീഡിയോ പുറത്തുവിട്ടത്.

Similar Posts