< Back
Kerala

Kerala
കെ.എസ്.ആർ.ടി.സി പരിപാടികളിൽ ജനപ്രതിനിധി സാന്നിധ്യം ഉറപ്പാക്കണമെന്ന് സർക്കുലർ
|26 Feb 2024 8:17 PM IST
ഡബിൾ ഡക്കർ ഇ- ബസ് ഉദ്ഘാടനത്തിൽ നിന്ന് മുൻമന്ത്രി ആൻ്റണി രാജുവിനെ ഒഴിവാക്കിയത് വിവാദമായിരുന്നു.
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പരിപാടികളിൽ ജനപ്രതിനിധി സാന്നിധ്യം ഉറപ്പാക്കണമെന്ന് സർക്കുലറിറക്കി സി.എം.ഡി. സ്ഥലം എം.എൽ.എ, എം.പി മറ്റ് ജനപ്രതിനിധികൾ എന്നിവരെ പ്രത്യേകം ക്ഷണിക്കണം. ഉത്തരവിൽ വീഴ്ച വരുത്തിയാൽ ബന്ധപ്പെട്ട അധികാരിക്കെതിരെ നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു. ഡബിൾ ഡക്കർ ഇ- ബസ് ഉദ്ഘാടനത്തിൽ നിന്ന് മുൻമന്ത്രി ആൻ്റണി രാജുവിനെ ഒഴിവാക്കിയത് വിവാദമായിരുന്നു.
ചടങ്ങിന് ക്ഷണിക്കാത്തതിൽ വിഷമമില്ലെന്നും തന്റെ കുഞ്ഞാണ് ഇലക്ട്രിക് ബസ്സെന്നുമായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം. തന്നോട് പറഞ്ഞത് പുത്തരിക്കണ്ടത്ത് വച്ച് ഉദ്ഘാടനം നടത്തുമെന്നായിരുന്നെന്നും പിന്നീട് എങ്ങനെ മണ്ഡലം മാറിയെന്ന് അറിയില്ലെന്നുമായിരുന്നു ആന്റണി രാജു പറഞ്ഞത്.