< Back
Kerala

Kerala
നവകേരള സദസ്സിൽ പങ്കെടുത്തില്ല; ഓട്ടോ തൊഴിലാളിക്ക് വിലക്ക്
|24 Dec 2023 3:57 PM IST
കാട്ടായിക്കോണം സ്വദേശിനി രജനിയെയാണ് സിഐടിയു വിലക്കിയത്
തിരുവനന്തപുരം: നവകേരള സദസ്സിൽ പങ്കെടുക്കാത്തതിന് ഓട്ടോ തൊഴിലാളിക്ക് വിലക്ക്. കാട്ടായിക്കോണം സ്വദേശിനി രജനിയെയാണ് സിഐടിയു വിലക്കിയത്. കാട്ടായിക്കോണം ഓട്ടോ സ്റ്റാൻഡിൽ ആണ് രജനിക്ക് വിലക്ക്. ഓട്ടത്തിനെത്തിയ രജനിയെ സിഐടിയു വിലക്കുകയായിരുന്നു.
അസുഖമായതിനാൽ ഇന്നലെ കഴക്കൂട്ടത്ത് നടന്ന നവകേരള സദസ്സിൽ രജനിക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ സ്റ്റാൻഡിലെത്തിയപ്പോൾ സിഐടിയു പ്രവർത്തകർ വിലക്കുകയായിരുന്നുവെന്നാണ് രജനി പറയുന്നത്. മെമ്പർഷിപ്പ് തടഞ്ഞുവെച്ചുവെന്നും രജനി കൂട്ടിച്ചേർക്കുന്നു.
പരാതി നൽകിയാൽ രജനിയുടെ സഹോദരന്റെ സിഐടിയു മെമ്പർഷിപ്പും റദ്ദാക്കുമെന്നാണ് സിഐടിയുവിന്റെ ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് സിഐടിയുവോ സിപിഎമ്മോ വിശദീകരണം നൽകിയിട്ടില്ല.