< Back
Kerala

Kerala
കോട്ടയം തിരുവാർപ്പിൽ ബസ് ഉടമക്കെതിരായ സമരം സി.ഐ.ടി.യു അവസാനിപ്പിച്ചു
|27 Jun 2023 7:05 PM IST
റൊട്ടേഷൻ വ്യവസ്ഥയിൽ തൊഴിലാളികൾക്ക് ജോലി നൽകാമെന്ന വ്യവസ്ഥ തൊഴിൽ ഉടമ അംഗീകരിച്ചതോടെയാണ് സമരം ഒത്തുതീർപ്പായത്.
കോട്ടയം: തിരുവാർപ്പിൽ ബസ് ഉടമക്കെതിരായ സമരം സി.ഐ.ടി.യു പിൻവലിച്ചു. റൊട്ടേഷൻ വ്യവസ്ഥയിൽ തൊഴിലാളികൾക്ക് ജോലി നൽകാമെന്ന വ്യവസ്ഥ തൊഴിൽ ഉടമ അംഗീകരിച്ചതോടെയാണ് സമരം ഒത്തുതീർപ്പായത്. രണ്ട് ദിവസം മൂന്ന് ഘട്ടങ്ങളായാണ് ചർച്ച നടത്തിയത്.
വരുമാനം കുറഞ്ഞ ബസ്, കൂടിയ ബസ് എന്ന വേർതിരിവ് ഒഴിവാക്കാനാണ് റൊട്ടേഷൻ വ്യവസ്ഥ ഏർപ്പെടുത്താൻ തീരുമാനിച്ചത്. നാലുമാസം പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കുക.