< Back
Kerala

Kerala
'ആശാവർക്കർമാർക്ക് സുരേഷ് ഗോപി കുട മാത്രമാണോ ഇനി ഉമ്മ കൂടി കൊടുത്തോ എന്നറിയില്ല'; അധിക്ഷേപവുമായി സിഐടിയു
|3 March 2025 4:43 PM IST
കുട കൊടുക്കുന്നതിനു പകരം ഓണറേറിയം കൊടുക്കാൻ സുരേഷ് ഗോപി പാർലിമെന്റിൽ സംസാരിക്കണ്ടേയെന്ന് കെ.എൻ ഗോപിനാഥ് ചോദിച്ചു
കൊച്ചി: ആശാവർക്കർമാർക്ക് സുരേഷ് ഗോപി കുട മാത്രമാണോ ഇനി ഉമ്മ കൂടി കൊടുത്തോ എന്നറിയില്ലെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ്. സുരേഷ് ഗോപി കുട കൊടുക്കുന്നതിനു പകരം ഓണറേറിയം കൊടുക്കാൻ പാർലിമെന്റിൽ സംസാരിക്കണ്ടേയെന്ന് കെ.എൻ ഗോപിനാഥ് ചോദിച്ചു.
'സുരേഷ് ഗോപി എല്ലാവർക്കും കുട കൊടുക്കുന്നു. കുട മാത്രമാണോ ഇനി ഉമ്മ കൂടി കൊടുത്തോ എന്നറിയില്ല. നേരത്തെ അങ്ങനെ കൊടുക്കുന്ന പതിവ് ഉണ്ടായിരുന്നു. ആരോ പരാതി കൊടുത്തപ്പോൾ അത് നിർത്തി. സുരേഷ് ഗോപി കുട കൊടുക്കുന്നതിനു പകരം ഓണറേറിയം കൊടുക്കാൻ പാർലിമെന്റിൽ സംസാരിക്കണ്ടേ? സമര നായകൻ സുരേഷ് ഗോപി എത്തുന്നു എന്ന് പ്രചരിപ്പിച്ചു'- കെ.എൻ ഗോപിനാഥ് പറഞ്ഞു.