< Back
Kerala
സിവിക് ചന്ദ്രൻ കേസ്: വിധിപറഞ്ഞ ജഡ്ജി സ്ഥലം മാറ്റത്തിനെതിരെ ഹൈക്കോടതിയിൽ
Kerala

സിവിക് ചന്ദ്രൻ കേസ്: വിധിപറഞ്ഞ ജഡ്ജി സ്ഥലം മാറ്റത്തിനെതിരെ ഹൈക്കോടതിയിൽ

Web Desk
|
29 Aug 2022 7:27 AM IST

സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള വിധിയിൽ കേസിലെ പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചെന്ന പരാമർശം ഉൾപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു

എറണാകുളം: സിവിക് ചന്ദ്രൻ കേസിൽ വിധിപറഞ്ഞ ജഡ്ജി സ്ഥലം മാറ്റത്തിനെതിരെ ഹൈക്കോടതിയിൽ പരാതി നൽകി. കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാറാണ് പരാതി നൽകിയത്. ലൈംഗികാതിക്രമ കേസിൽ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിൽ എസ് കൃഷ്ണകുമാറിന്റെ പരാമർശം വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ജഡ്ജിയുടെ സ്ഥലംമാറ്റം.

കൊല്ലം ലേബർ കോടതി ജഡ്ജിയായാണ് പുതിയ നിയമനം. ഇദ്ദേഹം ഉൾപ്പെടെ നാല് ജില്ലാ ജഡ്ജിമാർക്ക് സ്ഥലംമാറ്റമുണ്ട്. ഇതു സംബന്ധിച്ച ഹൈക്കോടതി ഭരണ വിഭാഗത്തിന്റെ ഉത്തരവ് ചൊവ്വാഴ്ചയാണ് പുറത്തിറങ്ങിയത്. സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള വിധിയിൽ കേസിലെ പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചെന്ന പരാമർശം ഉൾപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. മഞ്ചേരി ജില്ല ജഡ്ജിയായിരുന്ന എസ്. മുരളീകൃഷ്ണനെ കോഴിക്കോട് ജില്ലാ ജഡ്ജിയായും കൊല്ലം ലേബർ കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത്തിനെ എറണാകുളം ലേബർ കോടതി ജഡ്ജിയായും എറണാകുളം അഡീഷനൽ ജില്ല ജഡ്ജിയായിരുന്ന സി. പ്രദീപ് കുമാറിനെ മഞ്ചേരി ജില്ലാ ജഡ്ജിയായും നിയമിച്ചു.

Similar Posts