< Back
Kerala
ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രൻ കീഴടങ്ങി
Kerala

ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രൻ കീഴടങ്ങി

Web Desk
|
25 Oct 2022 9:01 AM IST

ഈ മാസം 20 ന് ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയിരുന്നു

കോഴിക്കോട്: പട്ടിക വർഗ വിഭാഗത്തിൽ പെട്ട എഴുത്തുകരിയെ പീഡിപ്പിച്ചെന്ന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രൻ കീഴടങ്ങി. ഈ മാസം 20 ന് ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയിരുന്നു. സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ജാമ്യം റദ്ദാക്കിയത്.

ഏഴ് ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡി വൈ എസ് പി ക്ക് മുന്നിലാണ് കീഴടങ്ങിയിരിക്കുന്നത്.

2010 ഏപ്രിൽ 17നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ അധ്യാപികയും എഴുത്തുകാരിയുമായ യുവതിക്കെതിരെ അതിക്രമം ഉണ്ടായത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പം പട്ടികജാതി -പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം സംബന്ധിച്ച നിയമ പ്രകാരവുമാണ് സിവിക് ചന്ദ്രനെതിരെ പൊലീസ് കേസെടുത്തത്.

നേരത്തെ, പരാതിക്കാരിയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടു കോടതി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ കേസ് തന്നെ നിലനില്‍ക്കില്ലെന്നാണ് സെഷന്‍സ് കോടതി സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ട് പറഞ്ഞത്. കോഴിക്കോട് സെഷന്‍സ് കോടതിയുടെ പരാമര്‍ശം പിന്നീട് ഹൈക്കോടതി നീക്കംചെയ്യുകയും ചെയ്തു.


Similar Posts