< Back
Kerala
ലൈംഗികാതിക്രമക്കേസ്‌: സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം റദ്ദാക്കി
Kerala

ലൈംഗികാതിക്രമക്കേസ്‌: സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം റദ്ദാക്കി

Web Desk
|
20 Oct 2022 11:00 AM IST

സർക്കാരും പരാതിക്കാരിയും നൽകിയ അപ്പീലിലാണ് നടപടി

കൊച്ചി: ലൈംഗികാതിക്രമ കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രനനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സർക്കാരും പരാതിക്കാരിയും നൽകിയ അപ്പീലിലാണ് നടപടി.സിവിക് ചന്ദ്രൻ,മുൻകൂർ ജാമ്യം,ഹൈക്കോടതി റദ്ദാക്കി ജസ്റ്റിസ് ബദറുദീൻ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.

ദലിത് യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു സിവിക് ചന്ദ്രനെതിരെയുള്ള കേസ്. കോഴിക്കോട് സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ടുള്ള കീഴ്‌ക്കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങൾ നീക്കണമെന്നും സർക്കാർ അപ്പീലിൽ ആവശ്യപ്പെട്ടിരുന്നു.

Similar Posts