
സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ വീട്ടിലെ സഹായികളുടെ അലവന്‍സ് കുത്തനെ കൂട്ടി
|പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിന് മുകളിലുള്ളവരുടെ സഹായി അലവൻസ് 11,400 എന്നത് 38,340 രൂപയും ആക്കിയിട്ടുണ്ട്
തിരുവനന്തപുരം: കേരളത്തിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ വീട്ടിലെ സഹായികളുടെ അലവന്‍സ് കുത്തനെ കൂട്ടി . ഐഎഎസ് ഉദ്യോഗസ്ഥരുടെ സംഘടന നല്‍കിയ നിവേദനം പരഗണിച്ചാണ് അലവന്‍സില്‍ വന്‍ വര്‍ധന വരുത്തിയത്.
ഈ മാസം എട്ടിന് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ വീട്ടിലെ സഹായികള്‍ക്കുള്ള അലവന്‍സ് കൂട്ടിയത്. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഓഫീസര്‍മാരില്‍ സെക്രട്ടറി റാങ്കിലുള്ളവരുടെ അലവന്‍സ് 2900 ത്തില്‍ നിന്നും 19170 രൂപയാക്കി വര്‍ധിപ്പിച്ചു.
പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിന് മുകളിലുള്ളവര്‍ക്ക് രണ്ട് സഹായികളെ വെക്കാം. ഇവര്‍ക്ക് നേരത്തേ നല്‍കിയിരുന്ന പരമാവധി തുക 11,400 രൂപ 38,340 രൂപയായി ഉയര്‍ത്തി. മാര്‍ച്ച് ഒന്ന് മുതലാണ് കൂടിയ അലവന്‍സ് അനുവദിക്കുക. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ വീട്ടുജോലിക്കാര്‍ക്ക് വലിയ തുക അലവന്‍സായി അനുവദിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ കേരളത്തിലുള്ളതിനെക്കാള്‍ അലവന്‍സ് അനുവദിക്കുന്നുവെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ വാദം.