< Back
Kerala
CK Nanu convened the national executive meeting
Kerala

ജെ.ഡി.എസിൽ നിർണായക നീക്കങ്ങൾ; ദേശീയ എക്‌സിക്യൂട്ടീവ് യോഗം വിളിച്ച് സി.കെ നാണു

Web Desk
|
8 Nov 2023 10:55 AM IST

ദേശീയ നേതൃത്വം ബി.ജെ.പി സഖ്യത്തിനൊപ്പം ചേർന്നതിനെ തുടർന്ന് ജെ.ഡി.എസിൽ പ്രതിസന്ധി രൂപപ്പെട്ടിരുന്നു.

തിരുവനന്തപുരം: ജെ.ഡി.എസ് ദേശീയ എക്‌സിക്യൂട്ടീവ് യോഗം വിളിച്ച് സി.കെ നാണു. ദേശീയ വൈസ് പ്രസിഡന്റ് എന്ന നിലയിലാണ് യോഗം വിളിച്ചത്. ദേശീയ പ്രസിഡന്റ് ദേവഗൗഡക്കെതിരെ യോഗത്തിൽ നടപടി വന്നേക്കും. അതേസമയം യോഗം വിളിച്ചതിനെക്കുറിച്ച് അറിയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് പറഞ്ഞു.

15ന് തിരുവനന്തപുരത്താണ് യോഗം. ദേശീയ നേതൃത്വം ബി.ജെ.പി സഖ്യത്തിനൊപ്പം ചേർന്നതിനെ തുടർന്ന് ജെ.ഡി.എസിൽ പ്രതിസന്ധി രൂപപ്പെട്ടിരുന്നു. ദേശീയ നേതൃത്വം എൻ.ഡി.എയിൽ ചേർന്നെങ്കിലും സംസ്ഥാനത്ത് എൽ.ഡി.എഫിൽ തുടരുകയെന്ന നിലപാടാണ് ജെ.ഡി.എസ് സ്വീകരിച്ചിരുന്നത്. ഇതിനിടെയാണ് സി.കെ നാണു ദേശീയ എക്‌സിക്യൂട്ടീവ് യോഗം വിളിച്ചിരിക്കുന്നത്.

Related Tags :
Similar Posts