< Back
Kerala
ഉത്തരേന്ത്യയിലെ ഹെലിക്കോപ്റ്റർ രാഷ്ട്രീയം കേരളത്തിൽ ചെലവാകില്ല: കെ സുരേന്ദ്രനെതിരെ സി. കെ പത്മനാഭന്‍
Kerala

ഉത്തരേന്ത്യയിലെ ഹെലിക്കോപ്റ്റർ രാഷ്ട്രീയം കേരളത്തിൽ ചെലവാകില്ല: കെ സുരേന്ദ്രനെതിരെ സി. കെ പത്മനാഭന്‍

Web Desk
|
4 May 2021 11:27 AM IST

സംസ്ഥാന പ്രസിഡന്‍റ് രണ്ടിടങ്ങളിൽ മത്സരിക്കുന്നത് കണ്ടിട്ടില്ലെന്നും സി. കെ പത്മനാഭന്‍

ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചതിനെതിരെ മുതിർന്ന ബിജെപി നേതാവ് സി. കെ പത്മനാഭന്‍. ബിജെപിയുടെ സംഘടനാപരവും രാഷ്ട്രീയവുമായ പാളിച്ചകൾ പുറത്തു വന്നെന്ന് സി. കെ പത്മനാഭൻ പറഞ്ഞു.. സംസ്ഥാന പ്രസിഡന്റ് രണ്ടിടങ്ങളിൽ മത്സരിക്കുന്നത് കണ്ടിട്ടില്ല. ഉത്തരേന്ത്യൻ മോഡൽ ഹെലിക്കോപ്റ്റർ രാഷ്ട്രീയം കേരളത്തിൽ ചെലവാകില്ലെന്നും സികെ പത്മനാഭൻ പറഞ്ഞു..

സി. കെ പത്മനാഭന്‍ പിണറായിയെ പുകഴ്‍ത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് വിജയത്തിൽ പിണറായിയുടെ വ്യക്തിപ്രഭാവമാണ് കണ്ടത്. ബിജെപിക്കുണ്ടായത് തിരിച്ചടി തന്നെയാണ്. പരാജയത്തിന്‍റെ കാര്യകാരണങ്ങൾ കണ്ടെത്തണം. ബിജെപിയുടെ സംഘടന പരവും രാഷ്ട്രീയവുമായ പാളിച്ചകൾ പുറത്തു വന്നെന്നും പത്മനാഭന്‍ പറഞ്ഞു.

ജനക്കൂട്ടത്തെ കണ്ട് പ്രസ്താവന നടത്തുന്ന നേതൃത്വങ്ങൾക്ക് പൊതുബോധം കണക്കിലെടുക്കാൻ ആകുന്നില്ല. ശബരിമല വിഷയം വേണ്ടത്ര ക്ലച്ച് പിടിച്ചില്ല. കേരള ജനത വിശ്വാസം മാത്രമല്ല കണക്കാക്കുന്നത്. കേരളരാഷ്ട്രീയത്തിന്‍റെ മർമ്മം മനസിലാക്കുന്നതിൽ പാര്‍ട്ടി പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.



Similar Posts