< Back
Kerala

Kerala
ആലുവ റെയിൽവേ സ്റ്റേഷനിൽ സംഘർഷം; കോഴിക്കോട് സ്വദേശിക്ക് വെട്ടേറ്റു
|19 Aug 2024 8:53 PM IST
ഗുരുതര പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
എറണാകുളം: ആലുവ റെയിൽവേ സ്റ്റേഷന് സമീപമുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. കോഴിക്കോട് സ്വദേശി മുരളിക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ മുരളിയെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നിടത്ത് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്നാണ് വെട്ടേറ്റത്.
തുടക്കത്തിൽ രണ്ട് സ്ത്രീകൾ തമ്മിലാണ് ഏറ്റുമുട്ടിയത്. തുടർന്ന് വെട്ടേറ്റ മുരളിയും ഒരു ഇടുക്കി സ്വദേശിയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിന് ശേഷമാണ് ഇടുക്കി സ്വദേശി മുരളിയെ ഓടിച്ചിട്ട് വെട്ടിയത്.
സംഭവത്തിൽ ആലുവ പൊലീസ് പ്രതിയായ ഇടുക്കി സ്വദേശിയെ കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് ലഹരിവിൽപ്പനയ്ക്കായും അനാശ്വാസ്യത്തിനുമായി ഒട്ടേറെ പേർ ഒത്തുചേരാറുണ്ടെന്ന് പൊലീസ് പറഞ്ഞു.