< Back
Kerala

Kerala
എറണാകുളം അമ്പലമേട് സ്റ്റേഷനിൽ പ്രതികളും പൊലീസും തമ്മിൽ സംഘർഷം
|6 Feb 2025 6:35 PM IST
പൊലീസ് മർദ്ധിച്ചെന്നാണ് പ്രതികളുടെ ആരോപണം
എറണാകുളം: എറണാകുളം അമ്പലമേട് സ്റ്റേഷനിൽ പ്രതികളും പൊലീസും തമ്മിൽ സംഘർഷം. പൊലീസ് മർദ്ധിച്ചെന്നാണ് പ്രതികളുടെ ആരോപണം. മോഷണ കുറ്റത്തിന് പിടിയിലായവർ ഗുണ്ടാലിസ്റ്റിൽ പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.
നിർമ്മാണം നടക്കുന്ന ഫ്ലാറ്റിൽ നിന്ന് മോഷണം നടത്തിയെന്ന പരാതിയിൽ മൂന്നു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ സ്റ്റേഷനില്‍ എത്തിച്ച മുതല്‍ തന്നെ വലിയ രീതിയില്‍ ഇവര്‍ ബഹളമുണ്ടാക്കുകയും പൊലീസുമായി തര്‍ക്കിക്കുകയും ചെയ്തിരുന്നു. ഇന്ന് സ്റ്റേഷനില്‍ നിന്ന് ഇറക്കുന്ന സമയത്താണ് ഇവര്‍ പൊലീസുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടത്.