< Back
Kerala
കുന്നംകുളത്ത് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; മൂന്ന് പേര്‍ക്ക് പരിക്ക്
Kerala

കുന്നംകുളത്ത് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; മൂന്ന് പേര്‍ക്ക് പരിക്ക്

Web Desk
|
27 July 2025 9:33 PM IST

ഒരു ബിജെപി പ്രവര്‍ത്തകനും 2 സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്ക്

തൃശൂര്‍: തൃശൂര്‍ കുന്നംകുളത്ത് സി പി എം - ബിജെപി സംഘര്‍ഷം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരു ബിജെപി പ്രവര്‍ത്തകനും 2 സിപിഎം പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. ബിജെപി പ്രവര്‍ത്തകന് ചുറ്റിക കൊണ്ടുള്ള ആക്രമണത്തിലാണ് പരിക്കേറ്റത്.

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നില നില്‍ക്കുന്ന ചെമ്മണ്ണൂരിലാണ് സംഘര്‍ഷമുണ്ടായത്. സ്ഥലത്തെ ബിജെപി പ്രവര്‍ത്തകരുടെ സംഘശക്തി ക്ലബ്ബില്‍ വച്ചായിരുന്നു സംഘര്‍ഷം. ചീരംകുളങ്ങര പൂരത്തിന് ഉണ്ടായ സംഘര്‍ഷത്തിന്റെ ബാക്കിയാണ് ഇന്ന് നടന്നത്.

Similar Posts