< Back
Kerala

Kerala
തൃശൂർ ശക്തൻ സ്റ്റാന്റിൽ മദ്യപാനികൾ തമ്മിൽ സംഘർഷം; ബ്ലേഡ് ഉപയോഗിച്ചുള്ള ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്
|17 Dec 2022 5:04 PM IST
നടത്തറ സ്വദേശി നിഥിൻ, ഒളരി സ്വദേശി മുരളി, പനമുക്ക് സ്വദേശി അനിൽ എന്നിവർക്കാണ് പരിക്കേറ്റത്.
തൃശൂർ: ശക്തൻ ബസ് സ്റ്റാന്റിൽ മദ്യപാനികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ബ്ലേഡ് ഉപയോഗിച്ചുള്ള ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. നടത്തറ സ്വദേശി നിഥിൻ, ഒളരി സ്വദേശി മുരളി, പനമുക്ക് സ്വദേശി അനിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പൊലീസ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അനിലിനും മുരളിക്കും മുഖത്താണ് പരിക്കേറ്റത്. നിഥിന്റെ കൈത്തണ്ടയിലാണ് മുറിവേറ്റത്. ആലപ്പുഴ സ്വദേശി ഹരിയാണ് ആക്രമിച്ചത്. അക്രമം നടത്തിയ ശേഷം ഇയാൾ സ്വയം കൈ മുറിച്ചു. ആക്രമണം തടയുന്നതിനിടെയാണ് മുരളിക്ക് പരിക്കേറ്റത്.