< Back
Kerala
പാലക്കാട് കഞ്ചാവ് ഉപയോഗിക്കുന്നവർ തമ്മിൽ ഏറ്റുമുട്ടി; ഒരാൾക്ക് പരിക്ക്
Kerala

പാലക്കാട് കഞ്ചാവ് ഉപയോഗിക്കുന്നവർ തമ്മിൽ ഏറ്റുമുട്ടി; ഒരാൾക്ക് പരിക്ക്

Web Desk
|
10 Oct 2022 12:04 PM IST

ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇവരെ പിടികൂടിയിട്ടില്ല.

പാലക്കാട്: ഒറ്റപ്പാലത്ത് കഞ്ചാവ് ഉപയോഗിക്കുന്നവർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വരോട് പ്രദേശത്ത് വച്ചാണ് കഞ്ചാവ് ഉപയോഗിക്കുന്ന സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്.

ബൈക്കില്‍ എത്തിയ ഒരു സംഘം മറ്റൊരു സംഘത്തെ ആക്രമിക്കുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. പരിക്കേറ്റയാളെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇവരെ പിടികൂടിയിട്ടില്ല.

സംഭവത്തിൽ നാട്ടുകാരുടെ മൊഴിയെടുത്ത ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസ് പറയുന്നത്. ‌ഇവിടെ കഞ്ചാവ് ഉപയോഗിക്കുന്ന സംഘങ്ങള്‍ സജീവമായതിനെ തുടര്‍ന്ന് നാട്ടുകാരും വിവിധ ക്ലബ്ബുകളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് കഞ്ചാവ് ലോബിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനം നടത്തിവരുന്നതിനിടെയാണ് ഇത്തരമൊരു ഏറ്റുമുട്ടലുണ്ടായത്.

Similar Posts