< Back
Kerala

Kerala
കേരള വർമ്മ കോളേജിൽ എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ തമ്മിൽ സംഘർഷം; മൂന്ന് പേര്‍ക്ക് പരിക്ക്
|19 Dec 2023 6:34 PM IST
പരിക്കേറ്റ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അക്ഷയ് ഉൾപ്പടെയുള്ളവരെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തൃശ്ശൂർ: ശ്രീ കേരള വർമ്മ കോളേജിൽ എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ തമ്മിൽ സംഘർഷം. മൂന്ന് കെഎസ്‌യു പ്രവർത്തകർക്ക് പരിക്കേറ്റു. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അക്ഷയ് ഉൾപ്പടെയുള്ളവരെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകുന്നേരമാണ് സംഘർഷമുണ്ടായത്. പ്രവർത്തകരെ ജാതിപ്പേര് വിളിച്ചു അധിക്ഷേപിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് എസ്.എഫ്.ഐയുടെ വിശദീകരണം. എന്നാൽ കേരള വർമയിലെ കെ.എസ്.യുവിന്റെ വളർച്ചയാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് കെ.എസ്.യു നൽകുന്ന വിശദീകരണം.