< Back
Kerala

Kerala
പണപ്പിരിവിനെച്ചൊല്ലി തർക്കം; ബിജെപി യോഗത്തിനിടെ കൂട്ടയടി
|10 Jan 2023 9:42 PM IST
ജില്ലാ നേതാക്കൾ പങ്കെടുത്ത യോഗത്തിലായിരുന്നു സംഘർഷം
കോഴിക്കോട്: പേരാമ്പ്രയിൽ ബിജെപി യോഗത്തിനിടെ കയ്യാങ്കളി. പണപ്പിരിവിനെചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിലെത്തിയത്. ജില്ലാ നേതാക്കൾ പങ്കെടുത്ത യോഗത്തിലായിരുന്നു സംഘർഷം.
ബിജെപി പ്രവർത്തകൻ പ്രജീഷിൻറെ പെട്രോൾ പമ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദമാണ് തർക്കത്തിലേക്ക് നീങ്ങിയത്. പെട്രോൾ പമ്പ് നിർമ്മാണത്തിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ ബിജെപി നേതാക്കൾ ഒരു ലക്ഷം രൂപ വാങ്ങിയെന്ന് പ്രജീഷ് പറയുന്നു. പ്രാദേശിക നേതാക്കൾ പണം വാങ്ങുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് നടന്ന യോഗത്തിൽ കൈയ്യാങ്കളിയുണ്ടായത്. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് രജീഷ് ഉൾപ്പെടെയുള്ളവര്ക്ക് സംഘർഷത്തിൽ പരിക്കേറ്റു.