< Back
Kerala

Kerala
പട്ടാമ്പി നേർച്ചക്കിടെ സംഘർഷം; ഉപാഘോഷ കമ്മിറ്റിക്കാർ തമ്മിലടിച്ചു
|4 March 2024 7:41 AM IST
പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നിരവധി ആളുകൾക്ക് സംഘർഷത്തിൽ പരുക്കേറ്റു
പാലക്കാട്: പട്ടാമ്പി നേർച്ച ആഘോഷത്തിനിടെ സംഘർഷം. ഉപാഘോഷ കമ്മിറ്റിക്കാർ ചേരി തിരിഞ്ഞു തമ്മിലടിച്ചു. സംഘർഷം നിയന്ത്രിക്കാൻ ഇടപെട്ട പൊലീസിന് നേരെയും ആക്രമണം ഉണ്ടായി. പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നിരവധി ആളുകൾക്ക് സംഘർഷത്തിൽ പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. നിരവധി കമ്മിറ്റികൾ ചേർന്നാണ് ആഘോഷം നടത്തുന്നത്.