< Back
Kerala

Kerala
ലോകകപ്പ് വിജയാഘോഷത്തിനിടെ സംഘർഷം; കണ്ണൂരിൽ മൂന്ന് പേർക്ക് വെട്ടേറ്റു
|19 Dec 2022 9:56 AM IST
ഒരാളുടെ നില ഗുരുതരം. ആറ് പേർ പൊലീസ് കസ്റ്റഡിയിൽ
കണ്ണൂർ: ലോകകപ്പ് ഫൈനൽ മത്സരത്തിന് ശേഷം ബ്രസീൽ-അർജന്റീന ആരാധകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് വെട്ടേറ്റു. കണ്ണൂർ പള്ളിയാംമൂലയിലാണ് സംഭവം. അനുരാഗ്, നകുലൻ, ആദർശ് എന്നിവർക്കാണ് വെട്ടേറ്റത്. അനക്‌സ് ആന്റണി എന്നയാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അനുരാഗിന്റെ നില ഗുരുതരമാണ്.
സംഭവത്തിൽ ആറ് പേർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിനോദ്,വിജയൻ,ഷൈജു,പ്രഷോഭ്,പ്രതീഷ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ ഒരാഴ്ചയായി സി.പി.എം,ബി.ജെ.പി പ്രവർത്തകർ തമ്മിൽ ചെറിയ സംഘർഷമുണ്ടായിരുന്നു. ഇതാണ് പിന്നീട് ലോകകപ്പ് ആഘോഷങ്ങളുടെ പേരിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.