< Back
Kerala

Kerala
കോഴിക്കോട് കൂരാച്ചുണ്ടിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ പരിപാടിക്കിടെ സംഘർഷം
|21 Dec 2022 10:32 PM IST
വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ കോലം കത്തിച്ചതിൽ പ്രതിഷേധിച്ച് പരിപാടിയിലേക്ക് സിപിഎം പ്രവർത്തകരെത്തിയതോടെ സംഘർമുണ്ടാവുകയായിരുന്നു
കോഴിക്കോട്; കോഴിക്കോട് കൂരാച്ചുണ്ടിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ പരിപാടിക്കിടെ സംഘർഷം. സിപിഎം പ്രവർത്തകരും പ്രതിഷേധക്കാരും തമ്മിലാണ് സംഘർമുണ്ടായത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂരാച്ചുണ്ട് ടൗണിലായിരുന്നു പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയത്. ബഫർസോൺ വിഷയത്തിലും വന്യജീവി ശല്യത്തിലും സർക്കാർ നടപടിയെടുക്കുന്നില്ല എന്നുമാരോപിച്ചായിരുന്നു പ്രതിഷേധം.
പ്രതിഷേധത്തിനിടയിൽ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ കോലം കത്തിച്ചതിൽ പ്രതിഷേധിച്ച് പരിപാടിയിലേക്ക് സിപിഎം പ്രവർത്തകരെത്തിയതോടെ സംഘർമുണ്ടാവുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.