< Back
Kerala
ഇടുക്കിയിൽ ബിവറേജിന് മുന്നിൽ സംഘർഷം; രണ്ട് പേർക്ക് വെട്ടേറ്റു
Kerala

ഇടുക്കിയിൽ ബിവറേജിന് മുന്നിൽ സംഘർഷം; രണ്ട് പേർക്ക് വെട്ടേറ്റു

Web Desk
|
2 Dec 2022 7:57 PM IST

കഞ്ഞിക്കുഴി സ്വദേശി അമലാണ് ആക്രമിച്ചത്.

ഇടുക്കി: കുമളി അട്ടപ്പള്ളം ബിവറേജിന് മുന്നിൽ നടന്ന സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു. 66ാം മൈൽ സ്വദേശികളായ റോയി, ജിനു എന്നിവർക്കാണ് വെട്ടേറ്റത്.

കഞ്ഞിക്കുഴി സ്വദേശി അമലാണ് ആക്രമിച്ചത്. പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ കുമളി പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.

Similar Posts