< Back
Kerala
തിരുവനന്തപുരത്ത് സഹകരണസംഘം തെരഞ്ഞെടുപ്പിനിടെ കല്ലേറ്; കോൺഗ്രസ് നേതാവ് അറസ്റ്റിൽ
Kerala

തിരുവനന്തപുരത്ത് സഹകരണസംഘം തെരഞ്ഞെടുപ്പിനിടെ കല്ലേറ്; കോൺഗ്രസ് നേതാവ് അറസ്റ്റിൽ

Web Desk
|
4 Jun 2023 7:16 PM IST

കല്ലേറിൽ ഒരു പൊലീസുകാരന് ഗുരുതര പരിക്കേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ സഹകരണസംഘം തെരഞ്ഞെടുപ്പിൽ സംഘർഷം. കല്ലേറിൽ ഒരു പൊലീസുകാരന് ഗുരുതര പരിക്കേറ്റു. വെള്ളറട സ്റ്റേഷനിലെ സി പി ഒ വൈശാഖിനാണ് തലക്ക് പരിക്കേറ്റത്. സംഘർഷത്തിൽ പനച്ചമൂട് യുഡിഎഫ് കൺവീനർ ദസ്ത ഗീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം നടക്കുന്നത്. നിലവിൽ എൽഡിഎഫിന്റെ ഭരത്തിലാണ് സഹകരണസംഘം. ഇന്ന് നടന്ന തെരഞ്ഞെടുപ്പിനിടെയുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പനച്ചമൂട് യുഡിഎഫ് കൺവീനർ ദസ്തഗീർ പ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞു. തലക്ക് കല്ലേറുകൊണ്ട സി പി ഒ വൈശാഖിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Similar Posts