< Back
Kerala
എറണാകുളത്ത് ബാറിൽ സംഘർഷം; മധ്യവയസ്‌കനെ തോക്കുകൊണ്ട് തലക്കടിച്ചു വീഴ്ത്തി
Kerala

എറണാകുളത്ത് ബാറിൽ സംഘർഷം; മധ്യവയസ്‌കനെ തോക്കുകൊണ്ട് തലക്കടിച്ചു വീഴ്ത്തി

Web Desk
|
22 Aug 2025 10:32 PM IST

കോഴിപ്പള്ളി സ്വദേശി റെജിയെയാണ് കാറിലെത്തിയ യുവാക്കൾ ആക്രമിച്ചത്.

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് ബാറിൽ സംഘർഷം. യുവാക്കൾ എയർഗൺ ഉപയോഗിച്ച് മധ്യവയസ്‌കനെ തലക്കടിച്ചു വീഴ്ത്തി. സംഘർഷത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.

സംഭവത്തിൽ അമൽ, അവറാച്ചൻ, എൽദോ തങ്കച്ചൻ എന്നിവരെ കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിപ്പള്ളി സ്വദേശി റെജിയെയാണ് കാറിലെത്തിയ യുവാക്കൾ ആക്രമിച്ചത്. പിടിച്ചുമാറ്റാൻ ശ്രമിച്ചവർക്കാണ് പരിക്കേറ്റത്.

Similar Posts