< Back
Kerala
മലപ്പുറത്ത് ഉത്സവത്തിനിടയിലെ സംഘര്‍ഷം: രണ്ടു പൊലീസുകാർക്ക് സസ്‍പെൻഷൻ
Kerala

മലപ്പുറത്ത് ഉത്സവത്തിനിടയിലെ സംഘര്‍ഷം: രണ്ടു പൊലീസുകാർക്ക് സസ്‍പെൻഷൻ

Web Desk
|
20 April 2025 11:21 AM IST

സിപിഎം ഏരിയ കമ്മിറ്റി അംഗത്തിൻ്റെ മകനും ഡിവൈഎഫ്ഐ പ്രവർത്തകര്‍ക്കും മര്‍ദനമേറ്റിരുന്നു

കോഴിക്കോട്: മലപ്പുറം പുഴക്കരയിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷയുമായി ബന്ധപ്പെട്ട് രണ്ടു പൊലീസുകാർക്ക് സസ്‍പെൻഷൻ. സിപിഎം ഏരിയ കമ്മിറ്റി അംഗത്തിൻ്റെ മകനെയും ഡിവൈഎഫ്ഐ പ്രവർത്തകരെയും മർദിച്ച പെരുമ്പടപ്പ് പൊലീസ് സ്‌റ്റേഷനിലെ രണ്ട് പൊലീസുകാരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

സീനിയർ സിവിൽ പൊലീസ് ഓഫീസർ സാൻ സോമൻ, സിവിൽ പൊലീസ് ഓഫിസർ യു.ഉമേഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്‌ . മറ്റൊരു പൊലീസുകാരനെ സ്ഥലം മാറ്റുകയും ചെയ്തു. സിവില്‍ പൊലീസ് ഓഫീസറായ ജെ.ജോജിയെ കോട്ടക്കലേക്കാണ് സ്ഥലം മാറ്റിയത്. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു.


Similar Posts