< Back
Kerala

Kerala
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചെറുതുരുത്തിയിൽ സംഘർഷം
|1 Nov 2024 5:31 PM IST
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മർദിച്ചതായാണ് പരാതി.
ചെറുതുരുത്തി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചേലക്കര ചെറുതുരുത്തിയിൽ സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മർദിച്ചതായാണ് പരാതി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നിഷാദ്, ഷമീർ എന്നിവർക്കാണ് മർദനമേറ്റത്.
ചേലക്കര മണ്ഡലത്തിലെ വികസന പോരായ്മകൾ ചൂണ്ടിക്കാട്ടി പ്രതിഷേധ പരിപാടി നടത്താൻ ഇരുവരും തീരുമാനിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്‌തെത്തിയ സിപിഎം പ്രവർത്തകർ തങ്ങളെ മർദിച്ചുവെന്നാണ് പരാതിക്കാരുടെ ആരോപണം.