< Back
Kerala
പിണറായി ഭക്തന് സീറ്റ് നല്‍കരുത്: കൊല്ലത്ത് കോണ്‍ഗ്രസില്‍ കലഹം
Kerala

'പിണറായി ഭക്തന് സീറ്റ് നല്‍കരുത്': കൊല്ലത്ത് കോണ്‍ഗ്രസില്‍ കലഹം

Web Desk
|
13 March 2026 7:47 PM IST

ചാത്തന്നൂര്‍, ചടയമംഗലം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം

കൊല്ലം: ചാത്തന്നൂര്‍, ചടയമംഗലം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൊല്ലം കോണ്‍ഗ്രസില്‍ കലഹം. ചാത്തന്നൂര്‍ സീറ്റ് ഫോര്‍വേര്‍ഡ് ബ്ലോക്കിന് നൽകരുതെന്ന് നേതൃത്വത്തിന് പരാതി. നിയോജക മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്.

ഫോര്‍വേര്‍ഡ് ബ്ലോക്കിന് സീറ്റ് നല്‍കുന്നത് ബിജെപിക്ക് ജയിക്കാന്‍ വഴിയൊരുക്കുമെന്ന് പരാതിയിൽ. ചാത്തന്നൂര്‍ പരീക്ഷണ വസ്തു അല്ലെന്ന് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം.

അതേസമയം, ചടയമംഗലം സീറ്റ്‌ ആര്‍.ചന്ദ്രശേഖരന് നല്‍കരുതെന്ന് ഒരു വിഭാഗം. സീറ്റ് മുസ്‍ലിം വിഭാഗത്തില്‍ നിന്ന് ഒരാള്‍ക്ക് നല്‍കണം. ചന്ദ്രശേഖരന് സീറ്റ് നല്‍കിയാല്‍ ജില്ലയിൽ മുസ്‍ലിം പ്രാതിനിധ്യം ഇല്ലാതാകും. ചന്ദ്രശേഖരന് എതിരായ കശുവണ്ടി കേസും എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. പിണറായി ഭക്തന് സീറ്റ് നല്‍കരുതെന്ന് സോഷ്യല്‍ മീഡിയ പ്രചരണം.

Similar Posts