< Back
Kerala

ശ്രീസയന
Kerala
വിനോദയാത്രക്കിടെ വിദ്യാര്‍ഥിനി ഹൃദയാഘാതം മൂലം മരിച്ചു
|7 Nov 2023 10:28 AM IST
പുലാപ്പറ്റ എം എൻ കെ എം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശ്രീസയനയാണ് മരിച്ചത്
പാലക്കാട്: വിനോദയാത്രക്കിടെ ഹൈസ്കൂൾ വിദ്യാർഥിനി ഹൃദയാഘാതം മൂലം മരിച്ചു. പുലാപ്പറ്റ എം എൻ കെ എം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശ്രീസയനയാണ് മരിച്ചത്.
മൈസൂരിലേക്ക് ഉല്ലാസ യാത്രക്ക് പോയപ്പോഴായിരുന്നു സംഭവം. ഇന്നലെ രാത്രിയായിരുന്നു സംഭവം. മൈസൂരില്‍ വൃന്ദാവന്‍ ഗാര്‍ഡന്‍ കണ്ടുമടങ്ങുമ്പോഴാണ് സയന കുഴഞ്ഞുവീഴുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഹൃദയാഘാതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. പിന്നീട് വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. സയനയുടെ മരണത്തിൽ അനുശോചിച്ച് എം എൻ കെ എം സ്കൂളിന് ഇന്ന് അവധിയായിരിക്കും.