< Back
Kerala

Kerala
കാസർകോട്ട് സിപിഎം പ്രവർത്തകർ തമ്മിൽ കത്തിക്കുത്ത്
|28 Jun 2021 12:01 AM IST
ബേക്കൽ അരവത്ത് നടന്ന സംഭവത്തിൽ നാലുപേർക്ക് കുത്തേറ്റു. ഒരാളുടെ നില ഗുരുതരമാണ്
കാസർകോട്ട് സിപിഎം പ്രവർത്തകർ തമ്മിൽ കത്തിക്കുത്ത്. ബേക്കൽ അരവത്താണ് സംഭവം. സംഭവത്തിൽ നാലുപേർക്ക് കുത്തേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
ഇന്നു വൈകീട്ടാണ് അരവത്തെ സിപിഎം പ്രവർത്തകർ തമ്മിൽ കൈയേറ്റമുണ്ടായത്. സിപിഎം നിയന്ത്രണത്തിലുള്ള ക്ലബുകൾ തമ്മിലുള്ള തർക്കമാണ് കത്തിക്കുത്തിൽ കശാശിച്ചത്.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രതീഷിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മല്ലേഷ്, മണിക്കുട്ടൻ എന്നിവരെ പരിക്കുകളോടെ കാസർകോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.