
'മരിച്ച് കഴിഞ്ഞ് അനുശോചിച്ചിട്ട് എന്തുകാര്യം,ക്ലാസ് മുറിയിലെ ചോരുന്ന ചുവരിൽ നിന്ന് ഷോക്കടിക്കുന്നു '; മലപ്പുറം ഗവ.കോളജിലെ ദുരിതാവസ്ഥ പറഞ്ഞ് വിദ്യാര്‍ഥികള്‍
|ക്ലാസിലിരിക്കുമ്പോൾ ഡ്രസ്സിന്റെ അടിഭാഗത്ത് നനയുന്ന രീതിയിലാണ് വെള്ളം കെട്ടിനിൽക്കുന്നതെന്നും വിദ്യാര്‍ഥികള്‍
മലപ്പുറം:മലപ്പുറം ഗവ.കോളേജിൽ ക്ലാസ് മുറികൾ ചോർന്നൊലിക്കുന്നതോടെ ദുരിതത്തിലായി വിദ്യാർഥികൾ. പല ക്ലാസ് മുറികളിലെയും കോൺഗ്രീറ്റ് പാളികൾ അടർന്നുവീണ അവസ്ഥയിലാണ്. ഫിസിക്സ് ലാബ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ വെള്ളം തളംകെട്ടി നിൽക്കുന്നു.ചുമരുകൾ ഉൾപ്പെടെ നനഞ്ഞു കുതിർന്നതോടെ ഷോക്കേൽക്കുന്നതായും വിദ്യാർഥികൾ പറയുന്നു.
ക്ലാസിലിരിക്കുമ്പോൾ ഡ്രസ്സിന്റെ അടിഭാഗത്ത് നനയുന്ന രീതിയിലാണ് വെള്ളം കെട്ടിനിൽക്കുന്നത്. ലാബുകളിലും അതോടൊപ്പം ഹിസ്റ്ററി ക്ലാസ്സ് മുകളിലും പല ക്ലാസ്സ് റൂമുകളിലും ഇതുതന്നെയാണ് അവസ്ഥയെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഞങ്ങൾ വിദ്യാർഥികൾക്ക് ഞങ്ങളുടെ ജീവൻ തന്നെയാണ് വലുത്. ജീവൻ പോയതിനുശേഷം അനുശോചനം അറിയിച്ചിട്ട് കാര്യമില്ല.പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം ഏറെ ശോചനീയാവസ്ഥയിലാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
1979 നു ശേഷം അന്നത്തെ വിദ്യാർഥികൾ ഇതുപോലെ ശക്തമായ പ്രതിഷേധം നിരാഹാര സമരം കോട്ടപ്പടി ഭാഗത്തൊക്കെ നടത്തിയതിന്റെ ഭാഗമായാണ് അന്ന് കലക്ടറേറ്റ് ആയി പ്രവർത്തിച്ചിരുന്ന ഈ കെട്ടിടത്തിലേക്ക് ക്യാമ്പസ് മാറ്റുന്നത്.ഒരുപാട് പഴക്കം ചെന്ന് കെട്ടിടമാണെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുണ്ട്.
ഏറെ ദയനീയമാണ് കോളജിലെ ഫിസിക്സ് ലാബിന്റെ അവസ്ഥ. കുട ചൂടി നിന്ന് വെള്ളക്കെട്ടിനകത്ത് നിന്നുകൊണ്ട് എക്സ്പിരിമെന്റ് ചെയ്യേണ്ട അവസ്ഥയാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. മാത്രമല്ല ഇലക്ട്രോണിക്സ് ആകുമ്പോൾ അതിനകത്ത് കയറാൻ തന്നെ പേടിയാണ്. ഇരുട്ട് നിറഞ്ഞ മുറിയിലെ ലൈറ്റ് ഇടുന്നത് പോലും പേടിച്ചിട്ടാണെന്നും ഇവര്‍ പറയുന്നു.
ഫിസിക്സ് ലാബിലെ ഉപകരണങ്ങളെല്ലാം നനഞ്ഞു കുതിർന്നിട്ടുണ്ട്. പലപ്പോഴും ലാബിലെ എക്സ്പിരിമെന്റ് ചെയ്യാതെ പോകും.പക്ഷേ ഇതെല്ലാം പരീക്ഷക്ക് വരുന്നതും നിര്‍ബന്ധമായും പഠിച്ചിരിക്കേണ്ടതുമാണ്. എന്ത് ചെയ്യുമനെ്ന് അറിയില്ലെന്നും കുട്ടികള്‍ പറയുന്നു.
കലക്ടറേറ്റിലേക്കും പിഡബ്ല്യുഡി ഓഫീസിലേക്കുമടക്കം പരാതിയുമായി ഇനിയും ചെല്ലുമെന്നും പരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായുള്ള പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.