< Back
Kerala
എറണാകുളം പുതിയ മാർക്കറ്റിലെ പൂട്ടിയ ശൗചാലയങ്ങൾ തുറന്നു
Kerala

എറണാകുളം പുതിയ മാർക്കറ്റിലെ പൂട്ടിയ ശൗചാലയങ്ങൾ തുറന്നു

Web Desk
|
4 March 2026 9:07 AM IST

കച്ചവടക്കാരുടെയും തൊഴിലാളികളുടെയും ദുരിത ജീവിതം മീഡിയവൺ ആണ് പുറത്ത് കൊണ്ടു വന്നത്

കൊച്ചി: എറണാകുളം പുതിയ മാർക്കറ്റിലെ പൂട്ടിയ ശൗചാലയങ്ങൾ തുറന്നു. ദിനംപ്രതി ആയിരങ്ങൾ വന്നു പോകുന്ന മാർക്കറ്റിലെ കച്ചവടക്കാരുടെയും തൊഴിലാളികളുടെയും ദുരിത ജീവിതം മീഡിയവൺ ആണ് പുറത്ത് കൊണ്ടു വന്നത്.

ഒന്നരയേക്കർ സ്ഥലത്ത് കൊച്ചി കോർപറേഷൻ 72 കോടി രൂപ ചെലവഴിച്ച് നിർമിച്ച പുതിയ മാർക്കറ്റിലായിരുന്നു ഈ ദുരവസ്ഥ. അത്യാധുനിക സജ്ജീകരണങ്ങളോടെ നിർമിച്ച നാലുനില മാർക്കറ്റിൽ ഇരുന്നൂറിലധികം കടമുറികൾ. ഇതിൽ ഏറ്റവും കൂടുതൽ വ്യാപാര സ്ഥാപനങ്ങളുള്ള ഗ്രൗണ്ട് ഫ്ലോറിലെ ശുചിമുറികളാണ് പ്രവർത്തന രഹിതമായത്. മീഡിയവൺ വാർത്തക്ക് പിന്നാലെ അധികൃതർ ഇടപെട്ടു.

ഒന്നരയേക്കർ സ്ഥലത്ത് കൊച്ചി കോർപ്പറേഷൻ 72 കോടി രൂപ ചെലവഴിച്ച് നിർമിച്ച പുതിയ മാർക്കറ്റിലായിരുന്നു ഈ ദുരവസ്ഥ. അത്യാധുനിക സജ്ജീകരണങ്ങളോടെ നിർമിച്ച നാല് നില മാർക്കറ്റിൽ ഇരുന്നൂറിലധികം കടമുറികൾ. ഇതിൽ ഏറ്റവും കൂടുതൽ വ്യാപാര സ്ഥാപനങ്ങളുള്ള ഗ്രൗണ്ട് ഫ്ലോറിലെ ശുചിമുറികളാണ് പ്രവർത്തന രഹിതമായത്.

കരാറുകാരുമായുള്ള തർക്കവും ജല ലഭ്യതയും പരിഹരിച്ചതോടെയാണ് പ്രശ്ന പരിഹാരമുണ്ടായത്. മാർക്കറ്റിൻ്റെ നടത്തിപ്പിലെ അപാകതയും വൈകാതെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

Similar Posts