< Back
Kerala
drug mafia,Malappuram,kerala,breaking news malayalam,മലപ്പുറം,ഡ്രഗ് മാഫിയ,ലഹരിമാഫിയ
Kerala

'വിരലിന്മേൽ എണ്ണിക്കോ..വീട്ടിൽ കയറി പഞ്ഞിക്കിടും'; മലപ്പുറത്തെ ക്ലബ് പ്രവർത്തകർക്ക് ലഹരി മാഫിയയുടെ വധഭീഷണി

Web Desk
|
21 March 2025 7:23 AM IST

ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്തെ ലഹരി മാഫിയ സംഘത്തെ ക്ലബ്ബ് പ്രവർത്തകരുടെ നേതൃത്വത്തിൽ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു

മലപ്പുറം: തുവ്വൂരിൽ മയക്കുമരുന്ന് സംഘത്തെ പിടികൂടിയ ക്ലബ്ബ് പ്രവർത്തകർക്ക് നേരെ വധഭീഷണി. തൂവ്വൂർ ഗ്യാലക്സി ക്ലബ്ബ് പ്രവർത്തകർക്ക് നേരെയാണ് ലഹരി മാഫിയ സംഘത്തിന്റെ ഭീഷണി. ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്തെ ലഹരി മാഫിയ സംഘത്തെ ക്ലബ്ബ് പ്രവർത്തകരുടെ നേതൃത്വത്തിൽ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഭീഷണി.

ഭീഷണിപ്പെടുത്തുന്നതിന്‍റെ ശബ്ദ സന്ദേശം മീഡിയവണിന് ലഭിച്ചു.വീട്ടിൽ കയറി കൊല്ലുമെന്നും കുടുംബത്തെ അപായപ്പെടുത്തുമെന്നുമടക്കും കേട്ടാലറക്കുന്ന തെറിവിളികളും ക്ലബ് പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നുണ്ട്. പല ഫോണ്‍ നമ്പറുകളില്‍ നിന്നും മാറി മാറി വിളിച്ചാണ് ഭീഷണിപ്പെടുത്തുന്നത്. ഭീഷണിയെ തുടർന്ന് പൊലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിപിക്ക് പരാതി നൽകി നല്‍കിയിട്ടുണ്ട്.



Similar Posts