< Back
Kerala
സാഡിസ്റ്റ് മനോഭാവമുള്ള ചിലർ കിഫ്ബിയെ തകർക്കാൻ ശ്രമിക്കുന്നു; സിഎജിക്കെതിരെ മുഖ്യമന്ത്രി
Kerala

സാഡിസ്റ്റ് മനോഭാവമുള്ള ചിലർ കിഫ്ബിയെ തകർക്കാൻ ശ്രമിക്കുന്നു; സിഎജിക്കെതിരെ മുഖ്യമന്ത്രി

Web Desk
|
16 Nov 2021 3:49 PM IST

കേരളം ഒരിഞ്ച് പോലും മുന്നോട്ടു പോകാതിരിക്കാനാണ് ചിലരുടെ ശ്രമം. അൽപം പിറകോട്ട് പോയാൽ അവർക്ക് അത്രയും സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു.

സിഎജിക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി. സാഡിസ്റ്റ് മനോഭാവമുള്ള ചിലർ കിഫ്ബിയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടക്കം കുറിച്ചതൊന്നും സർക്കാർ മുടക്കില്ല. കേരളം ഒരിഞ്ച് പോലും മുന്നോട്ടു പോകാതിരിക്കാനാണ് ചിലരുടെ ശ്രമം. അൽപം പിറകോട്ട് പോയാൽ അവർക്ക് അത്രയും സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനിൽ ചാൻസലേഴ്‌സ് അവാർഡ് ദാന ചടങ്ങിലാണ് വിമർശനം. ഉന്നത വിദ്യാഭ്യാസത്തിനായി കിഫ്ബി സഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Posts