< Back
Kerala
CM Directed for investigation in denial of treatment at Tirurangadi Taluk Hospital
Kerala

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ച സംഭവം; അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

Web Desk
|
12 March 2025 3:44 PM IST

കഴിഞ്ഞ മാസം 28നായിരുന്നു വാഹനാപകടത്തിൽ പരിക്കേറ്റുവന്ന യുവതിക്ക് ചികിത്സ നിഷേധിച്ചത്.

മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ യുവതിക്ക് ചികിത്സ നിഷേധിച്ചതിൽ അന്വേഷണത്തിന് നിർദേശിച്ച് മുഖ്യമന്ത്രി. ആരോഗ്യവകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് നടപടി സ്വീകരിക്കാനാണ് നിർദേശം. മീഡിയവൺ വാർത്തയും സിസിടിവി ദൃശ്യങ്ങളും സഹിതം യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് നടപടി.

കഴിഞ്ഞ മാസം 28നായിരുന്നു വാഹനാപകടത്തിൽ പരിക്കേറ്റുവന്ന യുവതിക്ക് ചികിത്സ നിഷേധിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവിട്ട് മീഡിയവൺ വാർത്ത നൽകിയിരുന്നു. തുടർന്ന് ഈ ദൃശ്യങ്ങൾ അടക്കം ഉൾപ്പെടുത്തി യൂത്ത് ലീ​ഗ് മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു.

വിഷയത്തിൽ, ആരോഗ്യവകുപ്പ് ഡയറക്ടർ നേരത്തെ മലപ്പുറം ഡിഎംഒയോട് വിശദീകരണം തേടിയിരുന്നു. പരിക്കേറ്റെത്തി അരമണിക്കൂറോളം ആശുപത്രി കിടക്കയിൽ കിടന്നിട്ടും യുവതിയെ ചികിത്സിക്കാൻ ഡോക്ടർ തയാറാവാത്തതും കൂടെവന്നയാൾ സംസാരിച്ചിട്ടും തിരിഞ്ഞുനോക്കാത്തതും ഒടുവിൽ ഇവർ ആശുപത്രി വിടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.



Similar Posts