< Back
Kerala
‌‌മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക് തിരിച്ചു
Kerala

‌‌മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക് തിരിച്ചു

Web Desk
|
4 Oct 2022 6:13 AM IST

നോർവെയിലാണ് ആദ്യ സന്ദർശനം.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യൂറോപ്പിലേക്ക് യാത്രതിരിച്ചു. നോർവെയിലാണ് ആദ്യ സന്ദർശനം. ഇന്ന് പുലർച്ചെ 3.45ഓടെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് സംഘം നോർവയിലേക്ക് യാത്ര തിരിച്ചു.

ഒക്ടോബര്‍ രണ്ടിനായിരുന്നു മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യൂറോപ്പ് പര്യടനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

മന്ത്രിമാരായ പി. രാജീവും, വി. അബ്ദുറഹ്മാനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. നോർവെ, യു.കെ എന്നീ രാജ്യങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശനം നടത്തുന്നത്.

Similar Posts