< Back
Kerala
മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോർവേയിലെത്തി
Kerala

മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോർവേയിലെത്തി

Web Desk
|
4 Oct 2022 11:15 PM IST

പത്ത് ദിവസത്തെ പരിപാടികളാണ് തീരുമാനിച്ചിരിക്കുന്നത്

മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോർവെയിൽ എത്തി. ഇന്ത്യൻ അംബാസിഡർ ഡോക്ടർ ബി ബാലഭാസ്കർ ഐഎഫ്എസ്‌ മുഖ്യമന്ത്രിയെ സ്വീകരിച്ചു. നോർവേ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി ബ്രിട്ടനിലേക്കു പോകും.

ഇന്ന് പുലർച്ചെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോർവേയിലേക്ക് യാത്ര തിരിച്ചത്. മന്ത്രി വി.അബ്ദുറഹിമാനും വ്യവസായമന്ത്രി പി.രാജീവുമാണ് മുഖ്യമന്ത്രിക്കൊപ്പം. നോർവേയിൽ മാരിടൈമുമായി ബന്ധപ്പെട്ട പഠനത്തിനായാണ് സന്ദർശനം.

ഇതിന് ശേഷം മുഖ്യമന്ത്രിയും സംഘവും ബ്രിട്ടനിലേക്ക് തിരിക്കും. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പരിപാടികളെക്കുറിച്ച് പഠിക്കാനായാണ് യാത്ര. ആരോഗ്യമന്ത്രി വീണാ ജോർജും ബ്രിട്ടനിൽ മുഖ്യമന്ത്രിയെ അനുഗമിക്കും. പത്ത് ദിവസത്തെ പരിപാടികളാണ് തീരുമാനിച്ചിരിക്കുന്നത്. 13ാംതീയതി സംഘം ഇന്ത്യയിലേക്ക് മടങ്ങും.

Similar Posts