< Back
Kerala
ബഫർ സോൺ പ്രഖ്യാപിച്ചത് ജയറാം രമേശ് മന്ത്രിയായിരിക്കെ, ഇളവുകള്‍ നേടുന്നതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പരാജയപ്പെട്ടു: മുഖ്യമന്ത്രി
Kerala

ബഫർ സോൺ പ്രഖ്യാപിച്ചത് ജയറാം രമേശ് മന്ത്രിയായിരിക്കെ, ഇളവുകള്‍ നേടുന്നതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പരാജയപ്പെട്ടു: മുഖ്യമന്ത്രി

Web Desk
|
21 Dec 2022 6:46 PM IST

'എല്‍.ഡി.എഫ് സര്‍ക്കാരാണ് സമ്മര്‍ദം ചെലുത്തി ഇളവ് നേടിയത്'

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ മുന്‍ യു.പി.എ സര്‍ക്കാരിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജയറാം രമേശ് മന്ത്രി ആയിരിക്കെയാണ് ബഫർ സോൺ പ്രഖ്യാപിച്ചത്. 10 കിലോമീറ്റർ ആയിരുന്നു ബഫർ സോൺ. ജയറാം രമേശ് കടുത്ത നിർബന്ധബുദ്ധി കാണിച്ചു. സംസ്ഥാനം നടപ്പാക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

12 കി.മീ ബഫർ സോൺ വേണമെന്ന് 2012ല്‍ ഉമ്മൻചാണ്ടി സർക്കാർ തീരുമാനമെടുത്തു. ഇളവുകള്‍ നേടുന്നതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പരാജയപ്പെട്ടു. ജനവാസ മേഖലയെ ഒഴിവാക്കാൻ തീരുമാനിച്ചെങ്കിലും ആവശ്യമായ രേഖകൾ കേന്ദ്രത്തിന് നൽകിയില്ല. എല്‍.ഡി.എഫ് സര്‍ക്കാരാണ് സമ്മര്‍ദം ചെലുത്തി ഇളവ് നേടിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സുപ്രിംകോടതി വിധിപ്രകാരം ഇളവിന് കേന്ദ്രത്തെ സമീപിച്ച് അവരുടെ ശിപാർശ പ്രകാരം കോടതിയെ സമീപിക്കണം. ഇതിന് വേണ്ടിയുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. കേരളത്തിൽ കോടതി വിധി നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് കാട്ടി പുനപ്പരിശോധന ഹരജി നൽകി. ഉപഗ്രഹ സർവെയിൽ എല്ലാ നിർമ്മാണങ്ങളും ഉൾപ്പെട്ടില്ല. അതുകൊണ്ടാണ് ഫീൽഡ് സർവെ നടത്താൻ തീരുമാനിച്ചത്. വിധി വന്ന് അഞ്ച് ദിവസത്തിനകം യോഗം വിളിച്ചു. ഒരു കിലോമീറ്റർ പരിധിയിലെ കെട്ടിടങ്ങളുടെ കണക്ക് എടുക്കാൻ തീരുമാനിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Posts