< Back
Kerala

Kerala
ദയാബായിയുടെ സമരത്തോട് സർക്കാരിന് അനുഭാവപൂർണമായ സമീപനം: മുഖ്യമന്ത്രി
|18 Oct 2022 7:46 PM IST
എയിംസ് ഒഴികെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാം എന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: ദയാബായിയുടെ സമരത്തോട് അനുഭാവപൂർണമായ സമീപനമാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി. എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണം എന്നത് തന്നെയാണ് സർക്കാരിന്റെ നിലപാടെന്നും അതിന്റെ ഭാഗമായി നൽകുന്ന ആനുകൂല്യങ്ങൾ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
"എയിംസ് ഒഴികെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാം എന്നാണ് സർക്കാർ നിലപാട്. സർക്കാരിന് ഇക്കാര്യത്തിൽ ഒരു അവ്യക്തതയുമില്ല. നാല് ആവശ്യങ്ങളാണ് അവർ ഉന്നയിച്ചത്. ഇതിൽ മൂന്നും സർക്കാർ അംഗീകരിച്ചു. സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിക്കും. ഇത് മനസ്സിലാക്കി സമരത്തിൽ നിന്ന് പിന്മാറുകയാണ് വേണ്ടത്". മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം സമരക്കാരുടെ ഏഴ് ആവശ്യങ്ങളിൽ ആറും പരിഹരിച്ചു എന്നും തുറമുഖനിർമാണം നിർത്താനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു