< Back
Kerala
കാമ്പസുകളിൽ യുവതികളെ വര്‍ഗീയതയിലേക്ക് ആകര്‍ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമമില്ല: സിപിഎം കത്ത് തള്ളി മുഖ്യമന്ത്രി
Kerala

'കാമ്പസുകളിൽ യുവതികളെ വര്‍ഗീയതയിലേക്ക് ആകര്‍ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമമില്ല': സിപിഎം കത്ത് തള്ളി മുഖ്യമന്ത്രി

Web Desk
|
4 Oct 2021 12:08 PM IST

പ്ര​ഫ​ഷ​ന​ൽ കാ​മ്പ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ വി​ദ്യാ​സ​മ്പ​ന്ന​രാ​യ യു​വ​തി​ക​ളെ വ​ർ​ഗീ​യ​ത​യി​ലേ​ക്കും തീ​വ്ര​വാദത്തിലേക്കും നയിക്കാന്‍ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ളുണ്ടെന്നായിരുന്നു സിപിഎം പരാമര്‍ശം

കാമ്പസുകളിൽ യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ബോധപൂർവം ശ്രമം നടക്കുന്നെന്ന സിപിഎം റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്‍റലിജൻസ് മേധാവി ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

മത സാമുദായിക സംഘടനകളുടെ യോഗം വിളിക്കേണ്ട സാഹചര്യം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജ വാർത്തകൾ നൽകി വർഗീയ കലാപം സൃഷ്ടിക്കാൻ ഓൺലൈൻ പോർട്ടലുകൾ ശ്രമിക്കുന്നുണ്ട്. ഇത് തടയാനായി രഹസ്യാന്വേഷണ വിഭാഗവും സൈബർ സെല്ലും പരിശോധന ശക്തമാക്കി. ഇത്തരം സംഭവങ്ങളിൽ ഓൺലൈൻ പോർട്ടലുകൾക്കെതിരെ കേസ് എടുത്തെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

സിപിഎം സമ്മേളനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ കത്തിലായിരുന്നു സിപിഎം പരാമര്‍ശം. പ്ര​ഫ​ഷ​ന​ൽ കാ​മ്പ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ വി​ദ്യാ​സ​മ്പ​ന്ന​രാ​യ യു​വ​തി​ക​ളെ വ​ർ​ഗീ​യ​ത​യി​ലേ​ക്കും തീ​വ്ര​വാ​ദ സ്വ​ഭാ​വ​ങ്ങ​ളി​ലേ​ക്കും ചി​ന്തി​പ്പി​ക്കു​ന്ന​തി​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ളുണ്ടെന്നായിരുന്നു പരാമര്‍ശം. കീ​ഴ്​​ഘ​ട​ക​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച സിപി.എം സ​മ്മേ​ള​ന​ങ്ങ​ളി​ൽ നേ​താ​ക്ക​ൾ​ക്ക്​ പ്ര​സം​ഗി​ക്കാ​ൻ ന​ൽ​കി​യ കു​റി​പ്പി​ലായിരുന്നു ഈ ​പ​രാ​മ​ർ​ശം. വ​ർ​ഗീ​യ​ത​ക്കെ​തി​രാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ മ​ത​വി​ശ്വാ​സ​ത്തി​നെ​തി​രാ​യി മാ​റാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണമെന്നും പരാമര്‍ശമുണ്ടായിരുന്നു.


Related Tags :
Similar Posts