< Back
Kerala
നട്ടെല്ലുണ്ടെങ്കിൽ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണം: കെ .സുധാകരൻ
Kerala

നട്ടെല്ലുണ്ടെങ്കിൽ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണം: കെ .സുധാകരൻ

Web Desk
|
20 Aug 2023 12:45 PM IST

ഏഴുമാസമായി മുഖ്യമന്ത്രി ജനങ്ങളോട് സംസാരിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മറുപടി പറയാതെ ഒളിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. പുകമറയുണ്ടാക്കുകയാണ് ഇതിന് പിന്നലെ ലക്ഷ്യം.വിവാദം ഉന്നയിക്കുന്നതിൽ നിന്ന് കോൺഗ്രസ് പിന്നോട്ട് പോയിട്ടില്ല. നട്ടെല്ലുണ്ടെങ്കിൽ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ അഴിമതി പണത്തിനു സിപിഎം കാവലിരിക്കുകയാണ് ,സിപിഎമ്മിന്റെ അഴിമതി പണത്തിനു ബി.ജെ.പിയും കാവലിരിക്കുന്നെന്നും സുധാകരൻ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി ഏഴുമാസമായി ജനങ്ങളോട് സംസാരിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തുടർഭരണത്തിന്റെ അഹങ്കാരമാണ് മുഖ്യമന്ത്രിക്ക്. അദ്ദേഹം മോദിക്ക് പഠിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

'മകൾക്കും മകനുമെതിരെ ഉയർന്ന ആരോപണങ്ങളിൽ മിണ്ടുന്നില്ല. ജനങ്ങളെ കൊഞ്ഞനം കുത്തുകയാണ്. വീണക്കെതിരെ ഉയർന്നത് ആരോപണമല്ല. ട്രിബ്യൂണൽവിധിയാണ്. ട്രിബ്യൂണൽ വിധി മന്ത്രി റിയാസ് പ്രതിപക്ഷ ആരോപണമാക്കി മാറ്റി. അഴിമതി ചൂണ്ടിക്കാട്ടുന്നവരെ വേട്ടയാടുകയാണ്. മാത്യുകുഴൽനാടനെതിരെ മോദി ശൈലിയിൽ വേട്ട നടക്കുന്നെന്നും ചെന്നിത്തല ആരോപിച്ചു.


Similar Posts