< Back
Kerala
ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍; മുഖ്യമന്ത്രിക്ക് ഇന്ന് വിവാഹ വാര്‍ഷികം, വൈറലായി ക്ഷണക്കത്ത്
Kerala

ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍; മുഖ്യമന്ത്രിക്ക് ഇന്ന് വിവാഹ വാര്‍ഷികം, വൈറലായി ക്ഷണക്കത്ത്

Web Desk
|
2 Sept 2021 11:29 AM IST

മുഖ്യമന്ത്രിക്കും പത്നിക്കും ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്

മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കമലയുടെയും 42ാം വിവാഹ വാര്‍ഷികമാണ് ഇന്ന്. ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍ എന്ന അടിക്കുറിപ്പോടെ ഭാര്യക്കൊപ്പമുള്ള ചിത്രം പിണറായി ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും പത്നിക്കും ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. വിവാഹ വാര്‍ഷിക ദിനത്തില്‍ പിണറായിയുടെ ക്ഷണക്കത്തും സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നുണ്ട്.




സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്ന ചടയന്‍ ഗോവിന്ദന്‍റെ പേരിലുള്ളതാണ് ക്ഷണക്കത്ത്. 1979 സെപ്തംബര്‍ രണ്ടിനാണ് വടകര ഒഞ്ചിയം തൈക്കണ്ടി സ്വദേശിനിയായ കമലയും പിണറായിയുമായുള്ള വിവാഹം. തലശ്ശേരിയിലെ സെന്‍റ്. ജോസഫ്‌സ് സൂകൂളിലെ അധ്യാപികയായിരുന്നു കമല. കൂത്തുപറമ്പ് എം.എല്‍.എയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ആയിരുന്നു അന്ന് പിണറായി വിജയന്‍.

തലശ്ശേരി ടൗണ്‍ ഹാളില്‍ വെച്ചു നടന്ന വിവാഹത്തിന് ജില്ലാ സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്‍റെ പേരിലായിരുന്നു ക്ഷണക്കത്ത്. സമ്മാനങ്ങള്‍ സദയം ഒഴിവാക്കണമെന്നും കത്തിലുണ്ട്.

Similar Posts