< Back
Kerala

Kerala
മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും, ഉച്ചക്ക് 12ന് വാർത്താസമ്മേളനം
|27 Jun 2022 11:51 AM IST
സ്വർണക്കടത്ത് കേസിൽ സ്വപ്‌നയുടെ ആരോപണം, രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം, തൃക്കാക്കരയിലെ തോൽവി തുടങ്ങിയ സംഭവങ്ങളിലൊന്നും മുഖ്യമന്ത്രി ഇതുവരെ മാധ്യമങ്ങളോട് നേരിട്ട് പ്രതികരിച്ചിട്ടില്ല.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. ഉച്ചക്ക് 12 മണിക്ക് സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്ക് മീഡിയാ റൂമിലാണ് വാർത്താസമ്മേളനം. 37 ദിവസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.
സ്വർണക്കടത്ത് കേസിൽ സ്വപ്‌നയുടെ ആരോപണം, രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം, തൃക്കാക്കരയിലെ തോൽവി തുടങ്ങിയ സംഭവങ്ങളിലൊന്നും മുഖ്യമന്ത്രി ഇതുവരെ മാധ്യമങ്ങളോട് നേരിട്ട് പ്രതികരിച്ചിട്ടില്ല. നിയമസഭാ സമ്മേളനം ആരംഭിച്ചതിന് പിന്നാലെയാണ് വാർത്താസമ്മേളനം. പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.