< Back
Kerala
അത് വ്യാജപ്രചരണം, മദ്രസ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി
Kerala

അത് വ്യാജപ്രചരണം, മദ്രസ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി

Web Desk
|
9 Jun 2021 1:13 PM IST

അതത് മദ്രസ മാനേജുമെന്‍റുകളാണ് അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതെന്നും മുഖ്യമന്ത്രി

മദ്രസ അധ്യാപകര്‍ക്ക് ശമ്പളവും അലവന്‍സുകളും നല്‍കുന്നത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി. അതത് മദ്രസ മാനേജുമെന്‍റുകളാണ് അവര്‍ക്ക് ശമ്പളം നല്‍കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. മദ്രസ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതിന് ബജറ്റില്‍ നിന്നും വലിയൊരു വിഹിതം ചെലവഴിക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരണം നടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മദ്രസ അധ്യാപകര്‍ക്ക് പൊതുഖജനാവില്‍ നിന്നാണ് ശമ്പളവും അലവന്‍സും നല്‍കുന്നതെന്ന പ്രചരണം വ്യാജമാണ്. സമൂഹ മാധ്യമങ്ങള്‍ വഴി യഥാര്‍ത്ഥ വസ്തുത പൊതുജനങ്ങളെ ബോധ്യപ്പെടുത്തും. ഇതിനായി കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ശ്രമം തുടങ്ങിയിട്ടുണ്ട്. വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്‍റെ ഫാക്ട് ചെക്ക് ടീം വിഷയം രജിസ്റ്റര്‍ ചെയ്ത് പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

നിയമസഭയില്‍ പി കെ ബഷീര്‍, എന്‍ ഷംസുദ്ദീന്‍, മഞ്ഞളാംകുഴി അലി, കെപിഎ മജീദ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍.

Similar Posts