< Back
Kerala

എം.ടി രമേശ്
Kerala
ബിബിസി ഡോക്യുമെന്ററി പ്രദർശനം മുഖ്യമന്ത്രി ഇടപെട്ട് തടയണം: എം.ടി രമേശ്
|24 Jan 2023 4:59 PM IST
എസ് എഫ് ഐ യും, ഡി.വൈ.എഫ്.ഐയും തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും രമേശ് പറഞ്ഞു
തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററി പ്രദർശനം മുഖ്യമന്ത്രി ഇടപെട്ട് തടയണമെന്നും സംഘർഷം ഉണ്ടായാൽ മുഖ്യമന്ത്രിക്കായിരിക്കും ഉത്തരവാദിത്തമെന്നും എം.ടി രമേശ് . എസ് എഫ് ഐ യും, ഡി.വൈ.എഫ്.ഐയും തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും രമേശ് പറഞ്ഞു.
നാട്ടിൽ കലാപമുണ്ടാക്കുന്ന ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും പിന്മാറാൻ സ്വന്തം പാർട്ടി അണികളെ ഉപദേശിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് പറഞ്ഞ എം.ടി രമേശ് മുഖ്യമന്ത്രിയുടെ സമ്മതത്തോടെയാണോ പ്രദർശനം നടക്കുന്നതെന്ന് വ്യക്തമാക്കണമെന്നും കൂട്ടിച്ചേർത്തു. കേരളത്തിൽ തങ്ങളുടെ സ്ഥാപിത താത്പര്യങ്ങള്‍ സംരക്ഷിക്കാൻ മതത്തെ കൂട്ടുപിടിച്ച് ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചാൽ അത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണെന്ന് സർക്കാർ ഓർക്കുന്നത് നല്ലതാണെന്നും എം.ടി രമേശ് പറഞ്ഞു.