< Back
Kerala

Kerala
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വക മാറ്റിയ കേസ്; പുനഃപരിശോധനാ ഹരജി ലോകായുക്ത ഇന്ന് പരിഗണിക്കും
|11 April 2023 6:24 AM IST
ഫുൾ ബെഞ്ച് കേസ് പരിഗണിക്കുന്ന കാര്യത്തിൽ തീരുമാനം നാളെ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വക മാറ്റിയ കേസിലെ വിധിക്കെതിരെ പരാതിക്കാരൻ ആർ എസ് ശശികുമാർ നൽകിയ പുനഃ പരിശോധനാ ഹരജി ലേകായുക്ത ഇന്ന് പരിഗണിക്കും. മന്ത്രിസഭ തീരുമാനം ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കാൻ ലോകായുക്തക്ക് അധികാരമുണ്ടോ എന്ന് പരിശോധിക്കാൻ മൂന്നംഗ ബഞ്ചിനെ ചുമതലപ്പെടുത്തിയതിനെതിരെ ആണ് പരാതിക്കാൻ റിവ്യൂ ഹരജി നൽകിയത്.
2019 ൽ മൂന്നംഗ ബഞ്ച് തീർപ്പാക്കിയ വിഷയത്തിൽ രണ്ടംഗ ബഞ്ചിന് മറ്റൊരു തീരുമാനമെടുക്കാൻ കഴിയില്ല എന്നാണ് വാദം. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ഹാറൂൺ അൽ റഷീദും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആണ് പുനഃ പരിശോധന ഹരജി പരിഗണിക്കുന്നത്. റിവ്യൂ ഹരജിയിലെ തീർപ്പിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നാളെ ഫുൾ ബഞ്ച് കേസ് പരിഗണിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.


