< Back
Kerala
മുഖ്യമന്ത്രിയുടെ വാക്കുകൾ മുന്നോട്ടുള്ള യാത്രയിലെ ഊർജ്ജം: കിഫ്ബി
Kerala

മുഖ്യമന്ത്രിയുടെ വാക്കുകൾ മുന്നോട്ടുള്ള യാത്രയിലെ ഊർജ്ജം: കിഫ്ബി

Web Desk
|
8 May 2021 12:31 PM IST

"കിഫ്ബി ടീമിലെ എല്ലാ അംഗങ്ങൾക്കും പ്രോത്സാഹനമേകുന്നതാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍"

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ തങ്ങളുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകൾ അഭിമാനകരമെന്ന് കിഫ്ബി. സംസ്ഥാനത്തിന്റെ വികസനസ്വപ്നങ്ങൾ സാക്ഷാൽക്കരിക്കുക എന്ന ഉത്തരവാദിത്തം നിർവഹിക്കുന്ന വേളയിൽ കിഫ്ബി ടീമിലെ എല്ലാ അംഗങ്ങൾക്കും പ്രോത്സാഹനമേകുന്നതാണ് മുഖ്യമന്ത്രിയുടെ വാക്കുകളെന്നും കിഫ്ബി ഫേസ്ബുക്കിൽ കുറിച്ചു.

'സംസ്ഥാനത്തിന്റെ സമഗ്രമായ അടിസ്ഥാനസൗകര്യ വികസനത്തിന് കിഫ്ബി വഴി നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി തന്നെ മുഖ്യമന്ത്രി പ്രതിപാദിച്ചു. 50000കോടി രൂപയുടെ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട സ്ഥാനത്ത് 63000 കോടിയിലേറെ രൂപയുടെ വികസനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത വികസനദൗത്യമാണിതെന്നും മുഖ്യമന്ത്രി എടുത്തുപറഞ്ഞു. എന്നിട്ടും കിഫ്ബിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് പലഭാഗത്തുനിന്നും ഉണ്ടായത്. മികച്ചവിജയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വികസനത്തിൽ കിഫ്ബി വഹിക്കുന്ന നിർണായക പങ്കിനെകുറിച്ച് മുഖ്യമന്ത്രിയിൽ നിന്നും ഉണ്ടായ പരാമർശങ്ങൾ കിഫ്ബി ടീമിലെ ഓരോ അംഗത്തിനും ചാരിതാർഥ്യം പകരുന്നതാണ്' - കുറിപ്പിൽ പറയുന്നു.

Similar Posts